Friday, March 26, 2021
g
Date: 18 Mar 2021
Note:
സമീപനം ആണ് മാറേണ്ടത്...
ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് 1,2,3 എന്ന് വില നൽകുക. എന്നിട്ട് ATTITUDE എന്ന വാക്ക് കൂട്ടി നോക്കൂ.
1+20+20+9+20+21+4+5=100
ഏതു നല്ല ഗുണങ്ങളെക്കാളും മേലെ നമ്മുടെ സമീപനം നിൽക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. സാഹചര്യങ്ങൾ എന്തു തന്നെ ആയാലും വിജയം കൊണ്ടു വരുന്നത് അതിനോടുള്ള സമീപനം ആണ്.
ഒരു കഥ പറയാം. ഒരിക്കൽ ഭാഗവാനെ കാണണം എന്ന ആഗ്രഹത്തോടെ ഒരാൾ വ്രതം നോക്കി. കഠിന പ്രയത്നങ്ങൾക്ക് ശേഷം അദ്ദേഹം ഒരു അശരീരി കേട്ടു "ഞാൻ നിന്റെ വീട് സന്ദർശിക്കുന്നതാണ്. കൂടുതൽ ഒന്നും അറിയാതെ ഭക്തൻ വിഷമിച്ചു ദൈവം എപ്പോഴാവും വരിക.
അടുത്ത ദിവസം അവർ ഭഗവാനെ സ്വീകരിക്കാനായി തയാറെടുത്തു. ആദ്യം വീട്ടിൽ ഒരു കൂട്ടുകാരൻ ആണ് വന്നത് അയാൾ ദൈവം ആണെന്ന് കരുതി സത്ക്കരിച്ചു യാത്രയാക്കി. അടുത്ത് ഒരു വണ്ടി നിറയെ നാട്ടിൽ ഉള്ള ബന്ധുക്കൾ വന്നു കുറച്ചു കൂടി ഭക്ഷണങ്ങൾ തയാറാക്കി അവരെയും യാത്രയാക്കി. പിന്നെ ജനാലയ്ക്കൽ വന്ന കാക്കയെ കണ്ടപ്പോൾ ഭഗവാൻ ഏതു രൂപത്തിലും വരാമെന്നു ഓർത്തു അതിനും സന്തോഷത്തോടെ ഭക്ഷണം കൊടുത്തു. മാതാപിതാക്കൾക്ക് വേണ്ട ശുശ്രൂഷകൾ ചെയ്തു കഴിഞ്ഞു ഭാര്യയും ഭർത്താവും പരസ്പരം നോക്കുമ്പോൾ മറ്റേ ആൾ ഈശ്വരൻ ആണോന്നു എന്ന് തോന്നിയിട്ടു അവർ പരസ്പരം വിളമ്പി കഴിപ്പിച്ചു.
രാത്രിയായിട്ടും ഭഗവാൻ മാത്രം വന്നില്ല. അന്ന് സ്വപ്നത്തിൽ ഈശ്വരൻ വന്നിട്ട് പറഞ്ഞു. ഇന്ന് ഞാൻ നിന്റെ സുഹൃത്തിന്റെയും ബന്ധുക്കളുടെയും കാക്കയുടെയും ഭാര്യയുടെയും രൂപത്തിൽ നിന്റെ അടുത്ത് വന്നു. നീ വളരെ ബഹുമാനത്തോടെ എന്നെ സത്ക്കരിച്ചു യാത്രയാക്കി. ഇത്രേയുള്ളൂ സമീപനം മാറിയപ്പോൾ ഓരോരുത്തരിലും ഈശ്വരനെ കാണാൻ കഴിഞ്ഞു.
നമ്മുടെ മുന്നിൽ നിൽക്കുന്ന കുട്ടിയിൽ സ്വന്തം മകളെ കാണാൻ കഴിഞ്ഞാൽ ഇവിടെ എത്രയോ പീഡനങ്ങൾ ഒഴിവാകുമായിരുന്നു. നമ്മുടെ കുട്ടിക്ക് 101 പവൻ കൊടുക്കുമ്പോൾ ഒരു പവൻ തൊട്ടു അടുത്ത വീട്ടിൽ കൊടുത്താൽ അവിടുത്തെ കുട്ടിക്കും ഒരു ജീവിതം കിട്ടും. അമ്പലത്തിലെ കൊടിമരം സ്വർണം പൊതിയുമ്പോൾ നൂറു രൂപ വേറൊരു വീട്ടിലെ അടുപ്പ് പുകയാനും കൊടുത്താൽ അതാകും ഏറ്റവും നല്ല ഈശ്വര പൂജ.
ഈയിടെ കണ്ട നല്ലൊരു മാതൃക കൂടെ പറയാം. ആ അമ്മക്ക് രണ്ടു പെൺ കുട്ടികൾ ആണ്. മൂത്ത കുട്ടിയുടെ വിവാഹം കഴിഞ്ഞപ്പോൾ നല്ലൊരു തുക കടം വന്നു. ഇളയ കുട്ടിയും കല്യാണ പ്രായമായി. ആയിടക്ക് ആണ് സഹോദരന്റെ മകൾക്കു ഒരു ഇഷ്ടമുണ്ട് എന്ന് അറിയുന്നത്. അച്ഛൻ ഇല്ലാത്ത കുട്ടിയെ പറഞ്ഞു മനസിലാക്കി കടമൊക്കെ വാങ്ങി അഞ്ചു പവൻ ആ കുട്ടിക്ക് നൽകി. ഒരാൾ മുൻകൈ എടുത്തപ്പോൾ വേറെ ഒരു ബന്ധു സദ്യ ഏറ്റെടുത്തു. അങ്ങനെ എല്ലാരും കൂടെ ചേർന്നു ആഘോഷമാക്കി ആ വിവാഹം. കാലക്രമത്തിൽ ആ കുടുംബം അത് മറന്നു പോയേക്കാം. പക്ഷേ ഈശ്വരന്റെ വലിയ പുസ്തകത്തിൽ നിന്നു ഒരിക്കലും മാഞ്ഞു പോകില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment