Thursday, March 25, 2021

Date: 21 Mar 2021 Note: 
സംഭവിക്കുന്നത് എല്ലാം നല്ലതിന്...... 
 ********************
 മാതാപിതാക്കൾ എപ്പോഴും കുട്ടികൾക്ക് വേണ്ടി കഷ്ടപ്പെടും. ത്യാഗം സഹിക്കും. എത്ര നാൾ ഉറങ്ങാതെ കാവൽ ഇരുന്നിട്ടാണ് ആ കുഞ്ഞി ക്കണ്ണ് ഒന്ന് തെളിഞ്ഞു കിട്ടുക. അപ്പോൾ വിശ്വ പിതാവിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. നമുക്ക് വേണ്ടത് എല്ലാം നിശ്ചിത സമയത്ത് കൃത്യമായി അദ്ദേഹം ചെയ്തു തരും. നമുക്ക് വേണ്ടത് ഉറച്ച വിശ്വാസം മാത്രം ആണ്. ഒരു കഥ പറയാം.
 ആദ്യ ഭാര്യ മരിച്ചപ്പോൾ കാന്തിലാലിന് താങ്ങാൻ പറ്റിയില്ല. ആകെ നിരാശനായ അയാൾ യാത്രകളിൽ അഭയം കണ്ടെത്തി. തന്റെ തോക്ക് ഉപയോഗിച്ച് നായാടി നടക്കാൻ അയാൾ ഇഷ്ടപ്പെട്ടു അങ്ങനെ അകലെ ഉള്ള ഒരു വനത്തിൽ അയാൾ കൂട്ടുകാരും ചേർന്നു യാത്ര പോയി. അതിനു അടുത്ത് ഒരു വീടിനു മുന്നിൽ വളരെ ഓമനത്തമുള്ള ഒരു കന്യക അയാളുടെ ശ്രദ്ധയിൽ പെട്ടു. അവളുടെ കയ്യിൽ രണ്ടു താറാവിന് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. സുധ എന്ന വിളി കേട്ടു അവൾ അകത്തേക്ക് പോയി. ജീവിതം തന്നെ ഉപേക്ഷിക്കാൻ തയാറായി നടന്ന അയാൾക്ക്‌ ആ കുട്ടിയോട് വലിയ ആകർഷണം തോന്നി. പിറ്റേന്ന് അയാൾ വരുമ്പോൾ അവൾ മുറിവേറ്റ ഒരു പ്രാവിന് മരുന്ന് വച്ചു കൊടുക്കുകയായിരുന്നു. അന്ന് കാന്തിലാൽ ആ വീട്ടിൽ കയറി. അവിടെ വൃദ്ധ നായ ഒരാളിനെ കണ്ടു. അദ്ദേഹം അതിഥി ക്ക് ഭക്ഷണം വിളമ്പി പരിചരിച്ചു തന്റെ ഏറ്റവും വലിയ ദുഃഖം മകൾ സുധ ക്ക് യോജിച്ച വരണേ കിട്ടാത്തതാണ് എന്ന് പറഞ്ഞു. പിറ്റേന്ന് തന്നെ വന്നു കാണാൻ ശട്ടം കെട്ടി ആവർ പിരിഞ്ഞു. സുധയെ താൻ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാക്ക് നൽകി. അവളെ കാണേണ്ട എന്നും. വിവാഹ ദിവസം കണ്ടാൽ മതി എന്നും പറഞ്ഞു. രാജസ്ഥാനി വിവാഹങ്ങളിൽ വിവാഹ സമയത്ത് ആണ് വധുവിന്റെ മുഖം വരൻ കാണുക. വിവാഹ സമയത്ത് തന്റെ വധുവിന്റെ മുഖാവരണം മാറ്റിയ കാന്തിലാൽ ഞെട്ടിപ്പോയി. അന്ന് താൻ കണ്ട പെൺകുട്ടി ആയിരുന്നില്ല അത്. എന്തു ചെയ്യണം ഇന്ന് അറിയാതെ അയാൾ ഇരിക്കുമ്പോൾ അയാളെ ആകർഷിച്ച പെൺകുട്ടി അത് വഴി വന്നു. അവളുടെ പക്ഷികൾക്ക് സുഖമാണോ എന്ന ചോദ്യത്തിന് അവൾ ഉത്തരം ഒന്നും പറഞ്ഞില്ല. അയാളുടെ ചോദ്യങ്ങൾ കേട്ടു ചുറ്റും നിന്ന സ്ത്രീകൾ ചിരിച്ചു. ആ കുട്ടി ബധിരയും മൂക്കയും ആണെന്ന് അറിഞ്ഞു അയാൾക്ക്‌ ദുഃഖം തോന്നി. വീണ്ടും മൂടുപടം മാറ്റുമ്പോൾ അയാൾക്ക്‌ തന്റെ വധു ഏറ്റവും സുന്ദരി ആയി തോന്നി. വിശ്വ മഹാകവി ടാഗോറിന്റെ "auspicious vision" എന്ന കഥ യാണ് ഇത്. ദൈവം വരുത്തുന്നത് എല്ലാം നമ്മുടെ നന്മയ്ക്ക് വേണ്ടു ആണെന്ന് ഇവിടെ സമർത്ഥിച്ചിരിക്കുന്നു. 

No comments: