Friday, March 26, 2021

Date: 26 Mar 2021 Note: 
പക്ഷികളെ കണ്ടു പഠിക്കാം...... 
 ******************** 
മോനെ എഴുന്നേൽക്കൂ, സമയം ആയി കുറച്ചു കൂടി കിടക്കട്ടെ അമ്മേ.... .........,............. .മോനെ എഴുന്നേൽക്കൂ കുറച്ചു കൂടി അമ്മേ...... ഇന്ന് ഇൻസ്‌പെക്ഷൻ അല്ലേ നീ അവിടുത്തെ ഹെഡ്മാസ്റ്റർ അല്ലേ മിക്ക കുടുംബത്തിലെയും അവസ്ഥ ആണ് ഇത്. മക്കൾ എത്ര വളർന്നാലും സ്വന്തം കാലിൽ നിൽക്കാൻ വിടാതെ ചിറകിന് കീഴിൽ വളർത്തുന്ന ഏക ജീവി മനുഷ്യൻ ആകും. പറക്കാറായാൽ തള്ള പക്ഷി കുഞ്ഞുങ്ങളെ അകറ്റി വിടും. ഫലമോ അവ സ്വയം പര്യാപ്തരായി വളരും. മനുഷ്യൻ എപ്പോഴും മക്കൾക്ക്‌ വേണ്ടി ചിരിക്കുകയും ചിന്തിക്കുകയും ചെയ്യും. ഫലമോ അവൻ എന്നും അരക്ഷിത ബോധത്തോടെ വളരും. മനുഷ്യൻ അല്ലാതെ ആത്മഹത്യ ചെയ്യുന്ന വേറെ ഒരു ജീവിയും ഇല്ല. 

 ഇവിടെ ആണ് കാലുവിന്റെ കഥ പ്രസക്തമാകുന്നത്. 

14 വയസു ആയപ്പോൾ വീടിന്റെ ഉത്തരവാദിത്വം അവന്റെ ചുമലിൽ വന്നു ചേർന്നു. പാരമ്പര്യമായി കിട്ടിയ ഒരു തുണ്ട് ഭൂമിയിൽ അവൻ കൃഷി ചെയ്തു. നാലു സഹോദരങ്ങളും ഏക മനസോടെ പണി എടുത്തു. പക്ഷേ കീടങ്ങളുടെ ആക്രമണം എല്ലാ കർഷകരെയും കട ക്കെണിയിലാക്കി. കൃഷി നഷ്ടത്തിലായി. അവന്റെ കൃഷി ഭൂമി സ്വന്തമാക്കാൻ തക്കം പാർത്തിരുന്ന പലിശക്കാരൻ വീണ്ടും സഹായം വാഗ്ദാനം ചെയ്തു. വേറെ വഴി ഇല്ലാഞ്ഞിട്ടു കാലു കടം വാങ്ങി. എല്ലാ മാസവും കടം വീട്ടാൻ ഉള്ള തുക മാറ്റി വച്ചു, ഭക്ഷണം കഴിക്കുന്ന ആവർത്തി കുറച്ചു അവർ ജീവിച്ചു. വല്ലപ്പോഴും അടുത്ത കാട്ടിൽ പോയി കണ്ടെത്തുന്ന മാംസക്കഷണം അവരുടെ വിശപ്പ്‌ മാറ്റി. അന്നാണ് അവർക്കു വയറു നിറയെ ഭക്ഷണം കിട്ടുന്നത്. വർഷാവസാനം പലിശ സഹിതം കടം തീർത്തു കാലു വീണ്ടും കൃഷി ഇറക്കി. തന്റെ സഹോദരങ്ങളെ കാത്തു കൊണ്ടു ജീവിത വിജയം നേടിയ കാലുവിന്റെ കഥ കുട്ടികൾക്ക് പഠിക്കാൻ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. അങ്ങനെ അവന്റെ കഥ ലോകം അറിഞ്ഞു. 

No comments: