Friday, March 26, 2021

നമ്മൾ വെള്ളം ഒഴിച്ച് വളർത്തുന്ന ചെടികളേക്കാൾ വളർച്ച നേടുന്നത് കളകൾ ആണ്.

ഉറുമ്പ് കരയാറുണ്ടോ..... 
 ദുഃഖം വരുമ്പോൾ തല അറിയാതെ താഴ്ന്നു പോകും അപ്പോളാണ് മണ്ണിനെ നെഞ്ചോടു ചേർത്തു വളരുന്ന പുൽക്കൊടിയെയും ഉറുമ്പിനെയും ഒക്കെ കാണുക. ആനയേക്കൾ ചെറുത്‌ ആണ് തന്റെ ശരീരം എന്ന് പറഞ്ഞു ഉറുമ്പ് കരയാറുണ്ടോ. ആനയേക്കാൾ ഉത്സാഹത്തോടെ പണി എടുക്കുകയും സമർഥമായി സ്വന്തം ജീവിതം പ്ലാൻ ചെയ്യുകയുമാണ് ഈ ചെറിയ ജീവി ചെയ്യുന്നത്. പക്ഷേ മനുഷ്യന്റെ കാര്യം ആലോചിച്ചു നോക്കൂ. എപ്പോഴും താരതമ്യം ചെയ്യാനും മറ്റൊരാൾ ആകാനും ശ്രമിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞു പിച്ച വച്ചു തുടങ്ങുമ്പോൾ നമ്മൾ പറഞ്ഞു തുടങ്ങും അവനെ പോലെ ആകൂ. അവനെ കണ്ടു പഠിക്ക് എന്ന്. ഇത് കുഞ്ഞുങ്ങളിൽ അപകർഷത വളർത്തും. തന്നെ ഒന്നിനും കൊള്ളില്ല എന്ന് അവൻ കരുതും. ഇനി ചില രക്ഷകർത്താക്കൾ അമിത സ്നേഹം കാണിക്കും. ഫലമോ കുട്ടി ചെറിയ പരാജയങ്ങൾ പോലും താങ്ങാൻ കഴിയാത്തവനായി മാറും. അടുത്ത വീട്ടിലെ കുട്ടിയെ അഭിനന്ദിച്ചു കൊള്ളൂ. ഒപ്പം നമ്മുടെ കുട്ടിയോടും നിനക്ക് ഇതിലും നന്നായി ചെയ്യാൻ പറ്റും എന്ന് പറഞ്ഞു നോക്കൂ. അടുത്ത തവണ അവൻ കൂടുതൽ ഭംഗി ആക്കും സംശയമില്ല. അതായത് ലാളനയും ശിക്ഷയും അമിതമാകാതെ ഇരിക്കട്ടെ എന്തിനും ഏതിനും പിന്നാലെ നടന്നു നിയന്ത്രിക്കാതെ അവരെ സ്വയം വളരാൻ അനുവദിക്കാം. നമ്മൾ വെള്ളം ഒഴിച്ച് വളർത്തുന്ന ചെടികളേക്കാൾ വളർച്ച നേടുന്നത് കളകൾ ആണ്. എന്തു കൊണ്ടാണ് എന്ന് ആലോചിച്ചിട്ടുണ്ടോ. ആഴത്തിൽ പോകുന്ന അവയുടെ വേരുകൾ മണ്ണിൽ നിന്നു ആവശ്യമായത് സ്വയം കണ്ടെത്തുന്നു. മനുഷ്യന്റെ കാര്യത്തിൽ ഈ വേരുകൾ എന്നത് ആഴത്തിൽ ഉള്ള ഈശ്വര വിശ്വാസം തന്നെ ആണ്. ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ വിശ്വാസം അവരെ പ്രാപ്തരാക്കും. കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കാം. മരച്ചില്ലയിലെ പക്ഷി ചില്ല ഒടിഞ്ഞു പോകുമ്പോൾ താഴെ വീഴുന്നില്ല പകരം പറന്നു പൊങ്ങും. അതിന്റെ ചിറകിൽ ഉള്ള വിശ്വാസം ആണ് അതിനു കാരണം. പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുമ്പോൾ കുട്ടിയുടെ ആത്മവിശ്വാസം കൂടുന്നു. എവിടെ പോയാലും വിജയിച്ചു മുന്നേറാൻ അങ്ങനെ അവൻ കരുത്തു നേടും. വളരെ കുറച്ചു ദൂരം ആണെങ്കിലും നടന്നു കൊണ്ടിരുന്നാൽ ഏറെ ദൂരം എത്താൻ കഴിയും. പുറമെയുള്ള സൗന്ദര്യമോ. ജാതിമത ഭേദമോ ആൺ പെൺ വ്യത്യാസമോ ഒന്നും നമ്മെ പിന്നിലേക്ക് വലിക്കാൻ അനുവദിക്കരുത്. പല നിറത്തിലും വലുപ്പത്തിലും ഉള്ള പൂക്കൾ ചേരുമ്പോൾ ആണ് പൂന്തോട്ടം ഭംഗി ഉള്ളത് ആവുക.
Date: 26 Mar 2021 Note: 
പക്ഷികളെ കണ്ടു പഠിക്കാം...... 
 ******************** 
മോനെ എഴുന്നേൽക്കൂ, സമയം ആയി കുറച്ചു കൂടി കിടക്കട്ടെ അമ്മേ.... .........,............. .മോനെ എഴുന്നേൽക്കൂ കുറച്ചു കൂടി അമ്മേ...... ഇന്ന് ഇൻസ്‌പെക്ഷൻ അല്ലേ നീ അവിടുത്തെ ഹെഡ്മാസ്റ്റർ അല്ലേ മിക്ക കുടുംബത്തിലെയും അവസ്ഥ ആണ് ഇത്. മക്കൾ എത്ര വളർന്നാലും സ്വന്തം കാലിൽ നിൽക്കാൻ വിടാതെ ചിറകിന് കീഴിൽ വളർത്തുന്ന ഏക ജീവി മനുഷ്യൻ ആകും. പറക്കാറായാൽ തള്ള പക്ഷി കുഞ്ഞുങ്ങളെ അകറ്റി വിടും. ഫലമോ അവ സ്വയം പര്യാപ്തരായി വളരും. മനുഷ്യൻ എപ്പോഴും മക്കൾക്ക്‌ വേണ്ടി ചിരിക്കുകയും ചിന്തിക്കുകയും ചെയ്യും. ഫലമോ അവൻ എന്നും അരക്ഷിത ബോധത്തോടെ വളരും. മനുഷ്യൻ അല്ലാതെ ആത്മഹത്യ ചെയ്യുന്ന വേറെ ഒരു ജീവിയും ഇല്ല. 

 ഇവിടെ ആണ് കാലുവിന്റെ കഥ പ്രസക്തമാകുന്നത്. 

14 വയസു ആയപ്പോൾ വീടിന്റെ ഉത്തരവാദിത്വം അവന്റെ ചുമലിൽ വന്നു ചേർന്നു. പാരമ്പര്യമായി കിട്ടിയ ഒരു തുണ്ട് ഭൂമിയിൽ അവൻ കൃഷി ചെയ്തു. നാലു സഹോദരങ്ങളും ഏക മനസോടെ പണി എടുത്തു. പക്ഷേ കീടങ്ങളുടെ ആക്രമണം എല്ലാ കർഷകരെയും കട ക്കെണിയിലാക്കി. കൃഷി നഷ്ടത്തിലായി. അവന്റെ കൃഷി ഭൂമി സ്വന്തമാക്കാൻ തക്കം പാർത്തിരുന്ന പലിശക്കാരൻ വീണ്ടും സഹായം വാഗ്ദാനം ചെയ്തു. വേറെ വഴി ഇല്ലാഞ്ഞിട്ടു കാലു കടം വാങ്ങി. എല്ലാ മാസവും കടം വീട്ടാൻ ഉള്ള തുക മാറ്റി വച്ചു, ഭക്ഷണം കഴിക്കുന്ന ആവർത്തി കുറച്ചു അവർ ജീവിച്ചു. വല്ലപ്പോഴും അടുത്ത കാട്ടിൽ പോയി കണ്ടെത്തുന്ന മാംസക്കഷണം അവരുടെ വിശപ്പ്‌ മാറ്റി. അന്നാണ് അവർക്കു വയറു നിറയെ ഭക്ഷണം കിട്ടുന്നത്. വർഷാവസാനം പലിശ സഹിതം കടം തീർത്തു കാലു വീണ്ടും കൃഷി ഇറക്കി. തന്റെ സഹോദരങ്ങളെ കാത്തു കൊണ്ടു ജീവിത വിജയം നേടിയ കാലുവിന്റെ കഥ കുട്ടികൾക്ക് പഠിക്കാൻ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. അങ്ങനെ അവന്റെ കഥ ലോകം അറിഞ്ഞു. 
g Date: 18 Mar 2021 Note: സമീപനം ആണ് മാറേണ്ടത്... ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് 1,2,3 എന്ന് വില നൽകുക. എന്നിട്ട് ATTITUDE എന്ന വാക്ക് കൂട്ടി നോക്കൂ. 1+20+20+9+20+21+4+5=100 ഏതു നല്ല ഗുണങ്ങളെക്കാളും മേലെ നമ്മുടെ സമീപനം നിൽക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. സാഹചര്യങ്ങൾ എന്തു തന്നെ ആയാലും വിജയം കൊണ്ടു വരുന്നത് അതിനോടുള്ള സമീപനം ആണ്. ഒരു കഥ പറയാം. ഒരിക്കൽ ഭാഗവാനെ കാണണം എന്ന ആഗ്രഹത്തോടെ ഒരാൾ വ്രതം നോക്കി. കഠിന പ്രയത്നങ്ങൾക്ക് ശേഷം അദ്ദേഹം ഒരു അശരീരി കേട്ടു "ഞാൻ നിന്റെ വീട് സന്ദർശിക്കുന്നതാണ്. കൂടുതൽ ഒന്നും അറിയാതെ ഭക്തൻ വിഷമിച്ചു ദൈവം എപ്പോഴാവും വരിക. അടുത്ത ദിവസം അവർ ഭഗവാനെ സ്വീകരിക്കാനായി തയാറെടുത്തു. ആദ്യം വീട്ടിൽ ഒരു കൂട്ടുകാരൻ ആണ് വന്നത് അയാൾ ദൈവം ആണെന്ന് കരുതി സത്ക്കരിച്ചു യാത്രയാക്കി. അടുത്ത് ഒരു വണ്ടി നിറയെ നാട്ടിൽ ഉള്ള ബന്ധുക്കൾ വന്നു കുറച്ചു കൂടി ഭക്ഷണങ്ങൾ തയാറാക്കി അവരെയും യാത്രയാക്കി. പിന്നെ ജനാലയ്ക്കൽ വന്ന കാക്കയെ കണ്ടപ്പോൾ ഭഗവാൻ ഏതു രൂപത്തിലും വരാമെന്നു ഓർത്തു അതിനും സന്തോഷത്തോടെ ഭക്ഷണം കൊടുത്തു. മാതാപിതാക്കൾക്ക് വേണ്ട ശുശ്രൂഷകൾ ചെയ്തു കഴിഞ്ഞു ഭാര്യയും ഭർത്താവും പരസ്പരം നോക്കുമ്പോൾ മറ്റേ ആൾ ഈശ്വരൻ ആണോന്നു എന്ന് തോന്നിയിട്ടു അവർ പരസ്പരം വിളമ്പി കഴിപ്പിച്ചു. രാത്രിയായിട്ടും ഭഗവാൻ മാത്രം വന്നില്ല. അന്ന് സ്വപ്നത്തിൽ ഈശ്വരൻ വന്നിട്ട് പറഞ്ഞു. ഇന്ന് ഞാൻ നിന്റെ സുഹൃത്തിന്റെയും ബന്ധുക്കളുടെയും കാക്കയുടെയും ഭാര്യയുടെയും രൂപത്തിൽ നിന്റെ അടുത്ത് വന്നു. നീ വളരെ ബഹുമാനത്തോടെ എന്നെ സത്ക്കരിച്ചു യാത്രയാക്കി. ഇത്രേയുള്ളൂ സമീപനം മാറിയപ്പോൾ ഓരോരുത്തരിലും ഈശ്വരനെ കാണാൻ കഴിഞ്ഞു. നമ്മുടെ മുന്നിൽ നിൽക്കുന്ന കുട്ടിയിൽ സ്വന്തം മകളെ കാണാൻ കഴിഞ്ഞാൽ ഇവിടെ എത്രയോ പീഡനങ്ങൾ ഒഴിവാകുമായിരുന്നു. നമ്മുടെ കുട്ടിക്ക് 101 പവൻ കൊടുക്കുമ്പോൾ ഒരു പവൻ തൊട്ടു അടുത്ത വീട്ടിൽ കൊടുത്താൽ അവിടുത്തെ കുട്ടിക്കും ഒരു ജീവിതം കിട്ടും. അമ്പലത്തിലെ കൊടിമരം സ്വർണം പൊതിയുമ്പോൾ നൂറു രൂപ വേറൊരു വീട്ടിലെ അടുപ്പ് പുകയാനും കൊടുത്താൽ അതാകും ഏറ്റവും നല്ല ഈശ്വര പൂജ. ഈയിടെ കണ്ട നല്ലൊരു മാതൃക കൂടെ പറയാം. ആ അമ്മക്ക് രണ്ടു പെൺ കുട്ടികൾ ആണ്. മൂത്ത കുട്ടിയുടെ വിവാഹം കഴിഞ്ഞപ്പോൾ നല്ലൊരു തുക കടം വന്നു. ഇളയ കുട്ടിയും കല്യാണ പ്രായമായി. ആയിടക്ക് ആണ് സഹോദരന്റെ മകൾക്കു ഒരു ഇഷ്ടമുണ്ട് എന്ന് അറിയുന്നത്. അച്ഛൻ ഇല്ലാത്ത കുട്ടിയെ പറഞ്ഞു മനസിലാക്കി കടമൊക്കെ വാങ്ങി അഞ്ചു പവൻ ആ കുട്ടിക്ക് നൽകി. ഒരാൾ മുൻകൈ എടുത്തപ്പോൾ വേറെ ഒരു ബന്ധു സദ്യ ഏറ്റെടുത്തു. അങ്ങനെ എല്ലാരും കൂടെ ചേർന്നു ആഘോഷമാക്കി ആ വിവാഹം. കാലക്രമത്തിൽ ആ കുടുംബം അത് മറന്നു പോയേക്കാം. പക്ഷേ ഈശ്വരന്റെ വലിയ പുസ്തകത്തിൽ നിന്നു ഒരിക്കലും മാഞ്ഞു പോകില്ല.

Thursday, March 25, 2021

Date: 21 Mar 2021 Note: 
സംഭവിക്കുന്നത് എല്ലാം നല്ലതിന്...... 
 ********************
 മാതാപിതാക്കൾ എപ്പോഴും കുട്ടികൾക്ക് വേണ്ടി കഷ്ടപ്പെടും. ത്യാഗം സഹിക്കും. എത്ര നാൾ ഉറങ്ങാതെ കാവൽ ഇരുന്നിട്ടാണ് ആ കുഞ്ഞി ക്കണ്ണ് ഒന്ന് തെളിഞ്ഞു കിട്ടുക. അപ്പോൾ വിശ്വ പിതാവിന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. നമുക്ക് വേണ്ടത് എല്ലാം നിശ്ചിത സമയത്ത് കൃത്യമായി അദ്ദേഹം ചെയ്തു തരും. നമുക്ക് വേണ്ടത് ഉറച്ച വിശ്വാസം മാത്രം ആണ്. ഒരു കഥ പറയാം.
 ആദ്യ ഭാര്യ മരിച്ചപ്പോൾ കാന്തിലാലിന് താങ്ങാൻ പറ്റിയില്ല. ആകെ നിരാശനായ അയാൾ യാത്രകളിൽ അഭയം കണ്ടെത്തി. തന്റെ തോക്ക് ഉപയോഗിച്ച് നായാടി നടക്കാൻ അയാൾ ഇഷ്ടപ്പെട്ടു അങ്ങനെ അകലെ ഉള്ള ഒരു വനത്തിൽ അയാൾ കൂട്ടുകാരും ചേർന്നു യാത്ര പോയി. അതിനു അടുത്ത് ഒരു വീടിനു മുന്നിൽ വളരെ ഓമനത്തമുള്ള ഒരു കന്യക അയാളുടെ ശ്രദ്ധയിൽ പെട്ടു. അവളുടെ കയ്യിൽ രണ്ടു താറാവിന് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. സുധ എന്ന വിളി കേട്ടു അവൾ അകത്തേക്ക് പോയി. ജീവിതം തന്നെ ഉപേക്ഷിക്കാൻ തയാറായി നടന്ന അയാൾക്ക്‌ ആ കുട്ടിയോട് വലിയ ആകർഷണം തോന്നി. പിറ്റേന്ന് അയാൾ വരുമ്പോൾ അവൾ മുറിവേറ്റ ഒരു പ്രാവിന് മരുന്ന് വച്ചു കൊടുക്കുകയായിരുന്നു. അന്ന് കാന്തിലാൽ ആ വീട്ടിൽ കയറി. അവിടെ വൃദ്ധ നായ ഒരാളിനെ കണ്ടു. അദ്ദേഹം അതിഥി ക്ക് ഭക്ഷണം വിളമ്പി പരിചരിച്ചു തന്റെ ഏറ്റവും വലിയ ദുഃഖം മകൾ സുധ ക്ക് യോജിച്ച വരണേ കിട്ടാത്തതാണ് എന്ന് പറഞ്ഞു. പിറ്റേന്ന് തന്നെ വന്നു കാണാൻ ശട്ടം കെട്ടി ആവർ പിരിഞ്ഞു. സുധയെ താൻ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാക്ക് നൽകി. അവളെ കാണേണ്ട എന്നും. വിവാഹ ദിവസം കണ്ടാൽ മതി എന്നും പറഞ്ഞു. രാജസ്ഥാനി വിവാഹങ്ങളിൽ വിവാഹ സമയത്ത് ആണ് വധുവിന്റെ മുഖം വരൻ കാണുക. വിവാഹ സമയത്ത് തന്റെ വധുവിന്റെ മുഖാവരണം മാറ്റിയ കാന്തിലാൽ ഞെട്ടിപ്പോയി. അന്ന് താൻ കണ്ട പെൺകുട്ടി ആയിരുന്നില്ല അത്. എന്തു ചെയ്യണം ഇന്ന് അറിയാതെ അയാൾ ഇരിക്കുമ്പോൾ അയാളെ ആകർഷിച്ച പെൺകുട്ടി അത് വഴി വന്നു. അവളുടെ പക്ഷികൾക്ക് സുഖമാണോ എന്ന ചോദ്യത്തിന് അവൾ ഉത്തരം ഒന്നും പറഞ്ഞില്ല. അയാളുടെ ചോദ്യങ്ങൾ കേട്ടു ചുറ്റും നിന്ന സ്ത്രീകൾ ചിരിച്ചു. ആ കുട്ടി ബധിരയും മൂക്കയും ആണെന്ന് അറിഞ്ഞു അയാൾക്ക്‌ ദുഃഖം തോന്നി. വീണ്ടും മൂടുപടം മാറ്റുമ്പോൾ അയാൾക്ക്‌ തന്റെ വധു ഏറ്റവും സുന്ദരി ആയി തോന്നി. വിശ്വ മഹാകവി ടാഗോറിന്റെ "auspicious vision" എന്ന കഥ യാണ് ഇത്. ദൈവം വരുത്തുന്നത് എല്ലാം നമ്മുടെ നന്മയ്ക്ക് വേണ്ടു ആണെന്ന് ഇവിടെ സമർത്ഥിച്ചിരിക്കുന്നു. 
മിന്നാമിനുങ്ങ് ആകാം..... 
 ******************** 
ഈയിടെ ആയി കാണുന്ന ഒരു പ്രവണത ആണ്. ഡോക്ടർ മാരുടെ സമീപനം. "പഠിച്ച ആളല്ലേ നിങ്ങൾ അത് കൊണ്ടു തുറന്നു പറയുകയാണ്....." എന്നു പറഞ്ഞു കൊണ്ടു രോഗിയോടും ബന്ധുക്കളോടും രോഗ വിവരവും അതിന്റെ കാഠിന്യവും പറഞ്ഞു കേൾപ്പിക്കുക. പണ്ട് അങ്ങനെ അല്ലായിരുന്നു. ഇതൊക്കെ ഭേദമാകും ഓടി നടക്കും എന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത്തെ വാക്കുകൾ നൽകുന്ന ആശ്വാസം എത്ര വലുതാണ്. ബാക്കി ഉള്ള ദിവസങ്ങൾ ഉത്സാഹത്തോടെ അവർ ജീവിക്കും. മറിച്ചു എല്ലാം കഴിയുന്നു എന്ന ചിന്ത അവരെ തളർത്തിയാലോ ചിലപ്പോൾ കഠിനമാകാതെ ഒഴിഞ്ഞു പോകാവുന്ന ഒരു രോഗം പോലും മാരകമായി തീരും. ബന്ധുക്കളുടെ സഹതാപം നിറഞ്ഞ നോട്ടം മതി അവനെ വിഷാദത്തിലേക്ക് തള്ളിയിടാൻ. മനുഷ്യ മനസിന്‌ അത്ര ഏറെ കഴിവുണ്ട്. ആത്മ വിശ്വാസം വളർന്നാൽ ഏതു പ്രതി സന്ധിയും തരണം ചെയ്തു മുന്നേറാനുള്ള വലിയ കഴിവ്. 

ഒരു കഥ പറയാം:

ഒരാൾ ഭാവി അറിയാൻ ജ്യോൽസ്യനെ കാണാൻ പോയി ജോതീഷി പറഞ്ഞു ദശാസന്ധിയാണ് പാമ്പ് കടിച്ചു മരിക്കും എന്നു. വേറെ ഒരാളിനോടും ഇത് തന്നെ പറഞ്ഞു. ആദ്യത്തെ ആൾ പ്രവചനം ഫലിക്കുന്ന ദിവസം കാത്തു കഴിഞ്ഞു. രണ്ടാമനോട് സുഹൃത്ത്‌ പറഞ്ഞു അതൊന്നും ഫലിക്കില്ല. നീയ് നല്ലവണ്ണം പ്രാർത്ഥിക്കൂ. എല്ലാം നേരെ ആകും. ദിവസങ്ങൾ കഴിഞ്ഞു. ഒന്നാമൻ ഭക്ഷണം കഴിക്കാതെ ഉറക്കം ഇല്ലാതെ വരാൻ പോകുന്ന ആപത്തിനെ കാത്തിരുന്നു. രണ്ടാമൻ ജീവിതം ഒന്ന് കൂടി ചിട്ടപ്പെടുത്തി. ആഘോഷമാക്കി. സന്തോഷമായി കഴിഞ്ഞു. രണ്ടു പേർക്കും അവർ കാത്തിരുന്നത് തന്നെ കിട്ടി. ഒന്നാമൻ കഥയിൽ നിന്നു അപ്രത്യക്ഷനായി. രണ്ടാമന്റെ കാലിൽ പാമ്പിന്റെ മാതൃകയിലെ കളിപ്പാട്ടം കൊണ്ടു ചെറിയ മുറിവ് പറ്റി. ഒരാളിന് എങ്കിലും പ്രതീക്ഷ നൽകാൻ കഴിയുക. തോളിൽ തട്ടി ഇതൊന്നും സാരമില്ല എന്നു പറഞ്ഞു അശ്വസിപ്പിക്കാൻ കഴിയുക ഒരു വലിയ കാര്യമാണ്. നമ്മുടെ ഒരു വാക്ക് അയാളെ തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരും. ഇരുട്ടാണ് എന്നു കുറ്റപ്പെടുത്താൻ എളുപ്പമാണ്. പക്ഷേ ചെറിയ ഒരു തിരി കൊളുത്തിയാൽ മുന്നോട്ടുള്ള യാത്രക്ക് ആ ഇത്തിരി വെളിച്ചം പിടിച്ചു നടന്നാൽ മതിയല്ലോ.
സായാഹ്നം എത്ര സുന്ദരമാണ്..... കവിളുകൾ തുടുത്തു സർവാഭരണ വിഭൂഷിതയായി പ്രണയാതുരയായ നവോഡയെപ്പോലെ പകൽ കൂടണയുന്നത് കണ്ടിട്ടുണ്ടോ........ കൂടു തേടി പ്പോകുന്ന പറവകൾ. വട്ടമിട്ടു പറക്കുന്ന പരുന്തും ഇനി കൂട്ടിൽ എത്തിയാലോ അന്നത്തെ വിശേഷം പറയുന്നത് പോലെ ആകെ കലപില ബഹളം. വല്ലപ്പോഴും തിരക്കുകൾ മാറ്റി വച്ചു ഒന്ന് കണ്ടു നോക്കണം. സ്വയം മറന്നു ഇരുന്ന് പോകും. അഞ്ചു വർഷം മുൻപ് എന്നെ ക്ഷണിച്ചതാണ്. ആ കൂട്ടായ്മ ഒന്ന് കാണാൻ ഞാൻ പോയത് വളരെ വൈകിയാണ്. അവരുടെ കൂടെ ചേർന്നിട്ടു ഒന്നും ചെയ്യാനില്ല എന്ന് കരുതി. കുറച്ചു തിരക്കുകളും ഉണ്ടായിരുന്നു. പക്ഷേ എന്നെ ഒരുപാടു അതിശയിപ്പിച്ചു അവരുടെ എനർജി ലെവൽ. വീടിനു അടുത്തുള്ള "ഇളവെയിൽ". ജോലിയിൽ നിന്നു വിരമിച്ചവർ ആയിരുന്നു മിക്ക അംഗങ്ങളും. സാധാരണ വിരമിച്ചാൽ ഒന്നും ചെയ്യാനില്ലാതെ രോഗങ്ങളുടെ പിടിയിൽ പെട്ടു പോകുന്നവരെ ആണ് ഞാൻ കണ്ടിട്ടുള്ളത്. ഇവർ അങ്ങനെ അല്ലായിരുന്നു. വെറും നടക്കാൻ പോകുന്നവരുടെ ഒത്തുചേരൽ ആയിരുന്നത് വളർന്നു പാട്ടും ഡാൻസും സാഹിത്യ രചനയും പ്രസംഗവും ആരോഗ്യ ക്ലാസ്, യോഗ ടിപ്സ് ഒക്കെ ആയി സജീവമായ ഒരു കൂട്ടം ആളുകൾ. ജീവിതം ആഘോഷമാണ് ഇവിടെ. അംഗത്വ ഫീസ് ഇല്ല. വലിയ നിയമാവലികൾ ഇല്ല. എഴുതി ചേർക്കാത്ത അച്ചടക്കം മാത്രം. തൊണ്ണൂറ്‌ വയസു തികഞ്ഞ വർമ സാർ ഇപ്പോഴും ഭാര്യയേയും കൂട്ടി സ്വയം ഡ്രൈവ് ചെയ്തു ഞങ്ങളുടെ ഞായറാഴ്ച്ചകൾ സുന്ദരമാക്കി. ചെറുപ്പക്കാരിൽ പോലും അദ്ദേഹം ഉന്മേഷം നിറച്ചു. അവിടുത്തെ ഓരോ അംഗവും കഴിവിന്റെ കുറച്ചു ഭാഗം മാത്രം പുറത്ത് കാട്ടുന്ന മഞ്ഞു മല ആണെന്ന് തോന്നിയിട്ടുണ്ട്. പാട്ട് പാടാത്തവരെയും പാട്ടുകാരാക്കുന്ന ഗാന സന്ധ്യകൾ. ഇനി തിരിച്ചു വരുമോ എന്നു പോലും അറിയില്ല. നഷ്ടമാകുമ്പോൾ ആണല്ലോ വില അറിയുന്നത്. മറ്റുള്ളവരുടെ കണ്ണിലൂടെ ആരെയും കാണാൻ പാടില്ല എന്നു ഓർമിപ്പിച്ചു മേജർ സാർ. കടും പിടുത്തക്കാരൻ എന്നു പേര് കേട്ട അദ്ദേഹം ഉള്ളിൽ നന്മ കാത്തു വച്ച ഒരു മനുഷ്യ സ്നേഹി തന്നെ ആയിരുന്നു. അനായാസേന മരണം ബിനാ ദൈന്യേന ജീവിതം ഒറ്റയ്ക്ക് ജീവിച്ച സാറിന് ഭഗവാൻ കൊടുത്ത അനുഗ്രഹം അതായിരുന്നു. കൊറോണ അരങ്ങു വാണ സമയത്ത് സാറിനെ ഒന്ന് കാണാൻ മനസ് പറഞ്ഞപ്പോൾ അനുസരിക്കാത്തത് ഓർത്തു പിന്നെ വിഷമിച്ചു സാർ വിട്ടു പോയ ശേഷമാണ് അറിഞ്ഞത് തന്നെ. സാറിനും അങ്ങനെ തോന്നിക്കാണും ഉറപ്പാണ്. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനല്ലേ ഇനി കഴിയൂ. ഇതൊക്കെ പട്ടണത്തിൽ എന്നു കരുതി നാട്ടിലേക്കു പോയപ്പോൾ അമ്മയെ കാണാൻ അപ്പോയ്ന്റ്മെന്റ് എടുക്കണം എന്നു തോന്നി. അവിടെ ഭക്തിയുടെ മുന്നേറ്റമാണ്. കൊറോണ തകർത്തത് കുട്ടികളുടെ സന്തോഷമാണല്ലോ. നമ്മുടെ അമ്മമാർക്ക് ഇത് രണ്ടാം ബാല്യമല്ലേ വീണ്ടും അവരുടെ ദിനങ്ങൾ സജീവമാകാൻ പ്രാർത്ഥിക്കാം.