വാങ്മയ തപസ്
****************
വാക്കുകൾ എത്ര സൂക്ഷിച്ചു പറയണം എന്നാണ് ഇവിടെ ഓർമിപ്പിക്കുന്നത്. ഒരാളിനെ ഉണർത്താനും തളർത്താനും അവയ്ക്ക് കഴിവുണ്ട്. ഒരിക്കൽ അടുത്ത വീട്ടിൽ നടന്ന അതേ സംഭവം ചിലപ്പോൾ നമ്മുടെ വീട്ടിലും ആവർത്തിക്കാറില്ലേ. അന്ന് അവരോടു കരുണയോടെ പെരുമാറി എങ്കിൽ ഇത് ആവർത്തിക്കില്ലായിരുന്നു. നമ്മുടെ ശിരസിന് ചുറ്റും ഒരു ഓറ ഉണ്ട്. സാധന എടുക്കുന്നതിനു അനുസരിച്ചു അത് വ്യത്യാസം ഉണ്ടാകും. കൂടുതൽ നാമം ജപിക്കുന്നവർക്ക് അത് കൂടുതൽ വ്യാപിച്ചു നിൽക്കും. നമ്മൾ മറ്റുള്ളവരെ പരിഹസിക്കുമ്പോൾ പറയുന്ന വാക്കുകൾ ഓറയിൽ തങ്ങി നിൽക്കും. അത് തന്നെ നമ്മിലേക്ക് തിരിച്ചു വരുകയും ചെയ്യും.
ഈ ഓറയിൽ തദാസ്തു ദേവി വസിക്കുന്നുണ്ട്. ദേവി എപ്പോഴും "തദാസ്തു" എന്ന് അനുഗ്രഹിക്കുന്നു. അപ്പോൾ നമ്മൾ എന്തു ചിന്തിച്ചാലും ദേവി തദാസ്തു എന്ന് പറയും. ചിന്തകൾ നന്നാകണം എന്ന് പറയുന്നത് അത് കൊണ്ടാണ്. "യദ് ഭാവം തത് ഭവതി". അത് കൊണ്ടു മിതമായി മാത്രം സംസാരിക്കുക. അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം സംസാരിക്കുക. അപ്രിയമായതു പറയാതിരിക്കുക വാങ്മയ തപസിനു പ്രമാണം ഇതാണ്.
സ്വന്തം വീട്ടിലുള്ളവരോട് അപ്രിയമായതും പറയാം അല്ലെങ്കിൽ അവർ പുറത്ത് പരിഹാസ്യരാകും അപ്പോഴും അവരുടെ ആത്മവിശ്വാസം നശിപ്പിക്കാതെ അവരെ ഉയർത്തുന്ന രീതിയിൽ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ. ഇങ്ങനെ ചെയ്താൽ നന്നായിരിക്കും ഇന്ന് അഭിപ്രായം പറയാം.
നമ്മൾ വായിലൂടെ എടുക്കുന്നത് മാത്രം അല്ല ഭക്ഷണം. പഞ്ചേന്ദ്രിയങ്ങൾ വഴിയും ഭക്ഷിക്കുന്നുണ്ട്. കാണുന്ന കാഴ്ചകൾ കേൾക്കുന്ന വാക്കുകൾ വായിക്കുന്ന പുസ്തകങ്ങൾ എല്ലാം നന്നാകുമ്പോൾ ആണ് ആരോഗ്യമുള്ള ശരീരവും മനസും കിട്ടുക.
No comments:
Post a Comment